ന്യൂദൽഹി: ശ്രീലങ്കൻ പൗരനും പാകിസ്ഥാൻ പൗരനും ഉൾപ്പെട്ട ചാരവൃത്തിക്കേസിൽ ജാമ്യത്തിൽ ചാടിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി എൻഐഎ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നൂറുദ്ദീൻ എന്ന റാഫിയെ കർണാടകയിലെ മൈസൂരുവിലെ രാജീവ് നഗർ പ്രദേശത്ത് നിന്ന് എൻഐഎ സംഘം പിടികൂടിയതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇയാളുടെ അറസ്റ്റിനെത്തുടർന്ന്, ഒരു വീട്ടിൽ പരിശോധനയും നടത്തി. മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, ഡ്രോൺ എന്നിവയുൾപ്പെടെ നിരവധി സാമഗ്രികൾ കണ്ടെടുത്തതായി ഏജൻസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: