ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്തു. ഇന്ന് ദല്‍ഹിയില്‍ തന്നെ 300 പേര്‍ക്ക് സിഎഎ പ്രകാരം പൗരത്വം നല്‍കുന്നുണ്ട്. സിഎഎ രാജ്യത്തിന്റെ നിയമമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എഎന്‍ഐയോട് പറഞ്ഞു.
നിയുക്ത പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ പ്രോസസ്സ് ചെയ്ത ശേഷം ന്യൂദല്‍ഹിയിലെ ആദ്യത്തെ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കൈമാറിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും പൗരത്വം നല്‍കുമ്പോള്‍ 2024 ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ പ്രധാന സവിശേഷതകള്‍ എടുത്തുകാണിക്കുകയും ചെയ്തു.
മാര്‍ച്ച് 11 ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി ചട്ടങ്ങള്‍ 2024, 2019 ല്‍ പാര്‍ലമെന്റ് പാസാക്കിയ സിഎഎയുടെ പ്രവര്‍ത്തനത്തിന് വഴിയൊരുക്കി. നിയപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം തേടാം. നിയമനിര്‍മ്മാണത്തെ തുടര്‍ന്നാണ് ഇത് സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: