രാഹുല്‍ ഗാന്ധിയ്ക്ക് കാഴ്ചപ്പിശകുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “അല്ലെങ്കില്‍ എങ്ങിനെയാണ് അയോധ്യാക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാത്ത ഐശ്വര്യാറായി അവിടെ നൃത്തം ചെയ്തു എന്ന് പറയുക?”- യോഗി ആദിത്യനാഥ് ചോദിക്കുന്നു.
ഇന്ത്യാ ടിവിയുടെ രജത് ശര്‍മ്മയുടെ പ്രത്യേക അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്ന ജനവരി 22ന് ഐശ്വര്യാറായി അവിടെ നൃത്തം ചെയ്തെന്ന് ഒരു പൊതുപരിപാടിയിലാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
“ഞങ്ങള്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍, സിനിമാതാരങ്ങള്‍, കലാകാരന്മാര് തുടങ്ങി എല്ലാവരെയും ക്ഷണിച്ചിരുന്നു. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, വിക്കി കൗശല്‍, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുറാന, രോഹിത് ഷെട്ടി തുടങ്ങിവരെല്ലാം എത്തി. രാഹുല്‍ ഗാന്ധിയുടെ പ്രശ്നം ദൃഷ്ടിദോഷമാണ്. അദ്ദേഹത്തിന്റെ കാഴ്ച അങ്ങിനെയാണ്. ഐശ്വര്യ റായി പങ്കെടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. അവര്‍ ഇന്ത്യന്‍ പൗരയാണ്. അവര്‍ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാനുള്ള എല്ലാ യോഗ്യതയുമുണ്ട്. പക്ഷെ പങ്കെടുക്കാത്ത ഐശ്വര്യാ റായി അയോധ്യയില്‍ നൃത്തം ചെയ്തു എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അമിതാഭ് ബച്ചന്റെ കലയും അദ്ദേഹം കലയ്ക്ക് നല്കിയ സംഭാവനകളും മായ്ച്ചുകളയാന്‍ സാധിക്കുമോ?. എങ്കില്‍ എന്തിനാണ് പണ്ട് കോണ്‍ഗ്രസ് തന്നെ അമിതാഭ് ബച്ചനെ പ്രയാഗ് രാജില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്?”- യോഗി ആദിത്യനാഥ് പറഞ്ഞു.
“പ്രധാനമന്ത്രി മോദി തന്നെ അവിടെ ചെന്ന് ആ ക്ഷേത്രം പണിത തൊഴിലാളികളെ കസേരയില്‍ ഇരുത്തിയ ശേഷം അവര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി.” – പാവങ്ങളെ മാനിച്ചില്ലെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: