ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച് മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍പേഴ്‌സണായ ആനന്ദ് മഹിന്ദ്ര.
വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വിശദമായി തന്നെ മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് വലിയ പ്രത്യേകത.
200 കിലോഗ്രാം വരെയായിരിക്കും ഈ ടാക്‌സിയുടെ പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. 500 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വരെ പറ പറക്കാനാകും. 10 മിനുറ്റുകൊണ്ട് 10 കിലോമീറ്റര്‍ വരെ എത്താനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഇ പ്ലെയിന്‍ നിര്‍മാണഘട്ടത്തിലായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരത്തിലൂടെ ഓടുന്ന ടാക്‌സികളുടെ ഇരട്ടിത്തുകയായിരിക്കും നിരക്ക്.
The eplane company.
A company being incubated at IIT Madras to build a flying electric taxi by sometime next year…
IIT Madras has become one of the WORLD’s most exciting and active incubators.
Thanks to them and the rapidly growing number of ambitious incubators throughout… pic.twitter.com/Ijb9Rd2MAH
— anand mahindra (@anandmahindra) May 10, 2024
2026 -ഓടെയാണ് ദുബായിൽ പറക്കും ടാക്സികൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതിന് മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2026-ഓടെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് ഇലക്ട്രിക് എയർ ടാക്‌സികൾ ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: