തിരുവനന്തപുരം: ജോയിന്റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രന് കല്ലിങ്കലിനെതിരെ സര്‍വീസ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് നടപടിക്ക് നീക്കം തുടങ്ങി. കളക്ടര്‍ക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ച് ചാര്‍ജ് മെമ്മോ നല്കി.
15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് റവന്യൂ സെക്രട്ടറിയാണ് മെമ്മോ നല്‍കിയത്. തിരുവനന്തപുരം കളക്ടറുടെ കുഴിനഖ ചികിത്സയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ കളക്ടറെ വിമര്‍ശിച്ച് ജയചന്ദ്രന് സംസാരിച്ചിരുന്നു. വിവാദമായതോടെ ഐഎഎസ് അസോസിയേഷന് ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. ഇതോടെ കാരണം കാണിക്കല്‍ നോട്ടീസ് ജയചന്ദ്രന് നല്കി. നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രതിഷേധ സമരം നടത്തി.
ഏകാധിപത്യ പ്രവണത അനുവദിക്കില്ലെന്ന് ആരോപിച്ച് നടന്ന പ്രകടനത്തില്‍ കളക്ടര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതോടെയാണ് ചാര്‍ജ് മെമ്മോ നല്കാന് തീരുമാനിച്ചത്.
ചാര്‍ജ് മെമ്മോ നല്‍കിയതിന് പിന്നില്‍ ഐഎഎസ് അസോസിയേഷനാണെന്ന് ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു. എന്നാല്‍ സിപിഐയിലെ ഗ്രൂപ്പ് പോരാണ് ചാര്‍ജ് മെമ്മോയ്ക്ക് പിന്നില്‍. റവന്യൂ മന്ത്രി പി. പ്രസാദിന്റെ നിര്‍ദേശം അനുസരിച്ചാണ് ചാര്‍ജ് മെമ്മോ നല്‍കിയതെന്ന് റവന്യൂ വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: