ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ സ്വാതി മലിവാളിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട്ടില്‍വച്ച് മര്‍ദനമേറ്റ സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ ആപ് നീക്കം തുടങ്ങി. കേജ്രിവാളിന്റെ പിഎ വൈഭവ് കുമാറാണ് സ്വാതിയെ മര്‍ദിച്ചത്. കേജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് തന്നെ വൈഭവ് കൈയേറ്റം ചെയ്തെന്ന് സ്വാതി പോലീസിനോടു വാക്കാല്‍ പറഞ്ഞ കാര്യത്തില്‍ ആപ് നേതൃത്വം മൗനം പാലിക്കുന്നു.
കേജ്രിവാള് ഒന്നും അറിഞ്ഞിട്ടില്ലെന്നും വൈഭവാണ് കുറ്റവാളിയെന്നുമുള്ള നിലപാട് സ്വീകരിച്ചത് തടിയൂരാനാണ് ശ്രമം. സ്വാതിയുടെ ആരോപണം ശരിവെച്ച് സംസാരിച്ചത് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ്. കേജ്രിവാള്, വിഷയം ഗൗരവമായാണ് കാണുന്നതെന്നും വൈഭവിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് സഞ്ജയ് സിങ് പറയുന്നത്.
തിങ്കളാഴ്ച രാവിലെ കേജ്രിവാളിന്റെ വസതിയില്‍വച്ച് വൈഭവ് കുമാര്‍ കൈയേറ്റം ചെയ്തുവെന്നാണ് പരാതി. സ്വാതി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് എ.എ.പിയുടെ സഞ്ജയ് സിങ് സംഭവം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: