വാഷിങ്ടണ്‍: ഛബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇറാനുമായി ഭാരതം കരാര്‍ ഉണ്ടാക്കിയതില്‍ അമേരിക്കയ്ക്ക് പ്രതിഷേധം. പതിറ്റാണ്ടുകളായി അമേരിക്കയും ഇറാനും തമ്മില്‍ ശത്രുതയിലാണ്. ഇറാനെതിരെ അമേരിക്ക നിരവധി സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാനുമായി ഏതെങ്കിലും രാജ്യം കരാര്‍ ഉണ്ടാക്കിയാല്‍ അമേരിക്ക അവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുക പതിവാണ്.
ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ പരിഗണിക്കുന്നവര്‍ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് അമേരിക്ക പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം പറഞ്ഞത്. കരാര്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഛബഹാര്‍ തുറമുഖം സംബന്ധിച്ച കരാറും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധവും ഭാരതം നന്നായി മനസ്സിലാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം മറ്റ് രാഷ്ട്രങ്ങളുടെ താത്പര്യങ്ങളല്ല, ഭരതത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. ഉക്രൈന് യുദ്ധത്തിന്റെ സാഹചര്യത്തില്‍ റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഭാരതം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഇവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഭാരതത്തിന് സ്വന്തം താത്പര്യങ്ങളാണ് വലുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു. ചൈനയുടെയും പാകിസ്ഥാന്റെയും വെല്ലുവിളികളെ നേരിടുവാന്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഛബഹാര്‍ തുറമുഖം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ആരെതിര്‍ത്താലും ഭാരതം സ്വന്തം നിലപാടുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: