ഡെറാഡൂൺ: ചാർധാം യാത്രയിൽ തീർത്ഥാടകർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ. ചാർധാം യാത്രയുടെ ക്രമീകരണങ്ങൾ സംബന്ധിച്ചാണ് ഉത്തരാഖണ്ഡ് ഡിജിപി സംവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച ചെയ്തത്.
തീർത്ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നത് തന്റെയുൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പൂർണ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീർത്ഥാടന യാത്ര ആരംഭിച്ച് ഇന്നേക്ക് അഞ്ച് ദിവസം പിന്നിട്ടു. ഇക്കാലയളവിൽ ഭക്തർ നേരിട്ട പ്രശ്‌നങ്ങൾ അവലോകനം ചെയ്തുവെന്നും ഇവ പരിഹരിക്കുന്നതിനായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
തീർത്ഥാടകരുടെ സുഗമമായ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ടെന്നും നിലവിൽ 25 ലക്ഷത്തിൽ അധികം രജിസ്‌ട്രേഷനുകൾ നടന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ യാത്ര ഉറപ്പു വരുത്തുന്നതിന് ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നീ ജില്ലകളിൽ ഒരോ മജിസ്‌ട്രേറ്റിനെ വിന്യസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: