തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി കേസുകളുടെ വെളിച്ചത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയുടെ നേതൃത്വത്തിലാണ് നടപടികൾ.
മേൽപ്പറഞ്ഞ ജില്ലകളിലെ വിവിധ കോഴി, താറാവ് ഫാമുകളിലും വകുപ്പിന് കീഴിലുള്ളവയിലും സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.
പത്തനംതിട്ട നിരണത്തെ സർക്കാർ താറാവ് പ്രജനന കേന്ദ്രത്തിൽ നിന്ന് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്. നിരണം സർക്കാർ താറാവ് പ്രജനന കേന്ദ്രത്തിൽ ചൊവ്വാഴ്ച മുതൽ 4,081 താറാവുകളെ കൊല്ലുമെന്ന് ഔദ്യോഗിക അറിയിപ്പ്.
ഫാമിൽ താറാവുകൾ സംശയാസ്പദമായി ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏകദേശം ആറോളം റാപ്പിഡ് ആക്ഷൻ ടീമുകളെ ഫാമിൽ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: