രാഹുല്‍ ഗാന്ധിയുമായി സംവാദം നടത്താന്‍ പ്രധാനമന്ത്രി മോദിയല്ല, പകരം യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ അയയ്ക്കാന്‍ തീരുമാനം. പ്രധാനമന്ത്രി മോദിയോട് സംവദിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനല്ലാത്തതിനാലാണ് പകരം അഭിനവ് പ്രകാശിനെ അയയ്ക്കുന്നതെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ പറഞ്ഞു.
“രാഹുല്‍ ഗാന്ധി ഇന്ത്യാമുന്നണിയുടെയോ കോണ്‍ഗ്രസിന്റെയോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പോലുമല്ല. പിന്നെ എങ്ങിനെ പ്രധാനമന്ത്രിയുമായി സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി യോഗ്യനാവും?”- തേജസ്വി സൂര്യ ചോദിക്കുന്നു. അതുകൊണ്ടാണ് പകരം 30 കാരനും പട്ടികജാതി വിഭാഗക്കാരനുമായ അഭിനവ് പ്രകാശിനെ അയയ്ക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയിലെ 30 ശതമാനത്തോളമുള്ള പട്ടികജാതിയുടെ പ്രതിനിധിയാണ് അഭിനവ് പ്രകാശെന്നും രാഹുല്‍ ഗാന്ധിയുമായുള്ള സംവാദം ഊര്‍ജ്ജസ്വലമായിരിക്കുമെന്നും തേജസ്വി സൂര്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: