പത്തനംതിട്ട : പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തില്‍ നിരണത്തെ സര്‍ക്കാര്‍ ഫാമിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും.ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് കൊന്നൊടുക്കല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഒരാഴ്ച മുമ്പ് തിരുവല്ല നിരണത്തെ സര്‍ക്കാര്‍ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.
സംശയ പ്രകാരമാണ് ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചത്. പിന്നാലെ പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബില്‍ നിന്ന് റിപ്പോര്‍ട്ട് എത്തി. നിരണത്തെ ഡക്ക് ഫാമില്‍ 5000 ത്തില്‍ പരം താറാവുകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: