പാലക്കാട് : കഴിഞ്ഞ രാത്രി മാവേലി എക്സ്പ്രസില്‍ യാത്രക്കാരന്റെ മര്‍ദ്ദനമേറ്റ ടിടിഇയെ വിദഗ്ധ ചികിത്സക്കായി പാലക്കാട്ടേക്ക് മാറ്റി.രാജസ്ഥാന് സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് യാത്രക്കാരന്റെ മര്‍ദ്ദനമേറ്റത്. കോഴിക്കോടിനും തിരൂരിനുമിടയിലായിരുന്നു ആക്രമണമുണ്ടായത്.
ടിടിഇയെ മര്‍ദ്ദിച്ച തിരുവനന്തപുരം സ്വദേശി സ്റ്റാന്‍ലി ബോസിനെ റെയില്‍വേ പൊലീസ് പിടികൂടിയിരുന്നു.ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സ്റ്റാന്‍ലി ബോസ് ടിടിഇയെ മര്‍ദ്ദിച്ചത്. സ്റ്റാന്‍ലി ബോസിന്റെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
മൂക്കിന് സാരമായി പരിക്കേറ്റ ടിടിഇയെ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് പാലക്കാട്ടേക്ക് മാറ്റിയത്.കോഴിക്കോടു നിന്നും ട്രെയിന്‍ പുറപ്പെട്ടശേഷമാണ് ഇയാളെ ടിടിഇ ശ്രദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: