തിരുവനന്തപുരം: സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനത്തിലൂടെ 16 മുതല്‍ 25 വരെ അപേക്ഷ നല്‍കാം. പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം 48 തൊഴില്‍ മേഖലയില്‍ നിന്ന് ഇഷ്ടമുള്ള ഒരു വിഷയം കൂടി പഠിക്കാം എന്നുള്ളതാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ സവിശേഷത. ഇത്തരത്തില്‍ നേടുന്ന ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതിക മേഖലയിലെ ഉപരിപഠനത്തിന് പ്രയോജനം ചെയ്യും.
നാല് ഗ്രൂപ്പുകളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ളത്. മാത്‌സ്,ഫിസിക്‌സ്, കെമിസ്ട്രി ഉള്‍പ്പെടുന്ന എ ഗ്രൂപ്പ്. ബയോളജി, ഫിസിക്‌സ് ,കെമിസ്ട്രി ഉള്‍പ്പെടുന്ന ബി ഗ്രൂപ്പ്, ഹിസ്റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ് ഉള്‍പ്പെടുന്ന സി ഗ്രൂപ്പ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ, മാനേജ്‌മെന്റ് ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പ് എന്നിവയാണവ. ബി ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവര്‍ക്ക് മാത്‌സ് അധിക വിഷയമായി പഠിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ് കൈവഴികളിലേക്ക് തിരിയാം. മെയ് 29ന് ട്രെയല്‍ അലോട്ട്‌മെന്റ് നടക്കും. ജൂണ്‍ 24 ക്ലാസ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: