റോം: കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ഇറ്റലിക്കാരോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. രാജ്യത്തിന്റെ ജനസംഖ്യാപ്രതിസന്ധി ഭാവിക്ക് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ‘ജനനങ്ങളുടെ എണ്ണം ഒരു ജനതയുടെ പ്രതീക്ഷയുടെ സൂചകമാണ്. കുട്ടികളും യുവാക്കളും ഇല്ലെങ്കില്‍ ഒരു രാജ്യത്തിന് ഭാവിയിലേക്കുള്ള പ്രതീക്ഷ നഷ്ടപ്പെടും’. ഇറ്റലിക്ക് മാത്രമല്ല, യൂറോപ്പ് മുഴുവനും ‘ജനസംഖ്യാപരമായ ശൈത്യം’ തുടരുന്ന പല രാജ്യങ്ങള്‍ക്കുമുള്ള ആഹ്വാനമാണിതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഇറ്റലിയുടെ ജനനനിരക്ക് ലോകത്തിലെ ഏറ്റവും താഴെയാണ്.
‘ഒരു ജനസംഖ്യാപണ്ഡിതന് എന്നോട് പറഞ്ഞ ഒരു വസ്തുതയുണ്ട്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്കുന്ന നിക്ഷേപങ്ങള്‍ ആയുധ ഫാക്ടറികളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുമാണ്. ഒന്ന് ജീവന് നശിപ്പിക്കുന്നതും മറ്റൊന്ന് ജീവിതത്തെ തടയുന്നതും. നമുക്ക് എന്ത് ഭാവിയാണ് ഉള്ളത്? അദ്ദേഹം ആരാഞ്ഞു. ‘വീടുകള്‍ സാധനങ്ങള്‍ കൊണ്ട് നിറയുന്നു, എന്നാല്‍ കുട്ടികളില്ല, അത് വളരെ ദുഖകരമായ അവസ്ഥയാണ്. ചെറിയ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഒരു കുറവുമില്ല. കുട്ടികളുടെ കുറവുണ്ട്,’ മാര്‍പ്പാപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: