വാഷിംഗ്ടൺ : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രകിയയിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും തെറ്റായ ആശയങ്ങളും സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രമുഖ ഇന്ത്യൻ-അമേരിക്കൻ ഓങ്കോളജിസ്റ്റ് ബഹരത് ബരായ് പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ചിലർക്ക് കൊളോണിയൽ മാനസികാവസ്ഥ തുടരുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ചിക്കാഗോ ആസ്ഥാനമായുള്ള ഡോ. ബഹരത് ബരായ് ഞായറാഴ്ച ഒരു അഭിമുഖത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഇന്ത്യയ്‌ക്കും ഇന്ത്യൻ നേതാക്കൾക്കും നേർക്ക് അക്രമം പരസ്യമായി ആസൂത്രണം ചെയ്യുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന സിഖ് വിഘടനവാദികൾക്കെതിരെ നടപടിയെടുക്കാത്തതിന് അദ്ദേഹം കാനഡയെ വിമർശിച്ചു.
“ഖാലിസ്ഥാൻ പ്രശ്നം കാനഡയിൽ മാത്രമാണ്, ഒരുപക്ഷേ യുഎസിലുമായിരിക്കാം. അമേരിക്കൻ സർക്കാർ അവർക്ക് ഒരു തുണ്ട് ഭൂമി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ സന്തോഷിക്കട്ടെ. എല്ലാത്തിനുമുപരി, അവർ വിദേശ പൗരന്മാരാണ്. അവർ ഒന്നുകിൽ യുഎസിലെ പൗരന്മാരോ കാനഡയിലെ പൗരന്മാരോ ആണ്. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ അവർക്ക് എന്ത് അവകാശമാണുള്ളത്? – അഭിമുഖത്തിൽ ഡോ. ബഹരത് ബരായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: