മുംബൈ: മഹാരാഷ്ട്രയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദമായ കെപി.2 വിന്റെ 91 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ജനുവരിയിലാണ് ഇത് ആഗോളതലത്തില്‍ ആദ്യമായി കണ്ടെത്തിയത്. മുമ്പ് പ്രചരിച്ചിരുന്ന ജെ.എന്‍1 വേരിയന്റിനെ മറികടന്നാണ് വിവിധ രാജ്യങ്ങളില്‍ കെപി.2 വ്യാപിക്കുന്നത്.
ജനുവരിയില്‍ തന്നെ മഹാരാഷ്ട്രയിലും ഇത് ആദ്യമായി ബാധിച്ചതായി തിരിച്ചറിഞ്ഞു്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വര്‍ദ്ധിച്ചുവന്നു. എങ്കിലും ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കത്തക്കവിധം ഗുരുതരമല്ല,
പൂനെയില്‍ 51 കേസുകളും താനെയില്‍ 20 കേസുകളും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.് 2003 അവസാനത്തോടെ ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരുന്ന ജെ.എന്‍ വണ്‍ വകഭേദത്തില്‍ നിന്നാണ് കെപി 2 ന്റെയും പിറവി. വ്യാപനശേഷിയുള്ളതാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.
ജെ.എന്‍1 വേരിയന്റിനെപ്പോലുള്ള ജനിതിക സ്വഭാവമാകാം ഇതിനുമുള്ളത്. മഹാരാഷ്ട്രയില്‍ നടത്തിയ 374 ടെസ്റ്റുകളില്‍ നാല് പുതിയ കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. ശരാശരി കേസുകളുടെ എണ്ണം ഇപ്പോള്‍ 41 മുതല്‍ 50 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: