മുസാഫറാബാദ്: വിഷയത്തില്‍ ഭാരതം ഇടപെടണമെന്ന് പാക്കധിനിവേശ കശ്മീരിലെ രാഷ്ട്രീയ, പൊതു പ്രവര്ത്തകന് അംജദ് അയൂബ് മിര്‍സ ആവശ്യപ്പെട്ടു.
‘ഭാരതം മാറി നില്‍ക്കരുത്. ഞങ്ങളുടെ ജനങ്ങള്‍ (പിഒകെ) പൊരുതുകയാണ്.അവരെ പാക് പോലീസ് തല്ലിച്ചതയ്ക്കുകയാണ്, വെടിവച്ചുകൊല്ലുകയാണ്. സ്ഥിതിഗതികള്‍ കൈവിട്ട് പോയിക്കഴിഞ്ഞു.
പാക്കധിനിവേശ കശ്മീരിലേക്ക് ഭാരതം ശ്രദ്ധിക്കണം. ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ അടക്കമുള്ള മേഖലയ്ക്ക് പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണം. ഇതിന് ഭാരതം ഇടപെടണം. ഭാരതം പ്രവര്‍ത്തിച്ചേ മതിയാകൂ. പാക്കധിനിവേശ കശ്മീരിനെ അവഗണിച്ച ഭാരതത്തിലെ മുന്‍ സര്‍ക്കാരുകളുടെ പാത ഈ സര്‍ക്കാര്‍ പിന്തുടരരുത്. ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ സ്വാതന്ത്ര്യത്തിനുള്ള ഞങ്ങളുടെ സുവര്‍ണ്ണാവസരമാണ് നഷ്ടമാകുന്നത്, മിര്‍സ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: