കാലടി: ജഗദ് ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ മഹത്വം ലോകം മുഴുവന്‍ എത്തിക്കണമെന്നും കാലടിയിലെ മണ്ണ് കേരളത്തില്‍ എല്ലാ ഭവനങ്ങളിലും എത്തണമെന്നും മൈസൂര്‍ എടത്തൊറ ശ്രീ യോഗാനന്ദേശ്വര സരസ്വതിമഠം പീഠാധിപതി ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ആവശ്യപ്പെട്ടു.
ശ്രീശങ്കര ജയന്തിദിനത്തില്‍ ശൃംഗേരിമഠം ഹാളില്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സംന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമികള്‍. ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മദേശത്തിലെ ജയന്തി ആഘോഷങ്ങള്‍ വിപുലമാക്കാന്‍ ശൃംഗേരി മഠം നിശ്ചയിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശങ്കരജന്മ സ്ഥാനത്ത് ഏവര്‍ക്കും നേരില്‍ ആരാധന ചെയ്യാന്‍ ശ്രീശങ്കര വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
സംന്യാസി സമ്മേളനത്തില്‍ കുളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി സ്വാമി അധ്യക്ഷനായി. വാഴൂര്മഠം സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി ദേവചൈതന്യാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വയം പ്രഭമാതാജി ജ്ഞാനാശ്രമം, ദര്‍ശനാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി ബ്രഹ്മപദാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് സംന്യാസിമാര്‍ സംന്യാസി സംഗമത്തില്‍ പങ്കെടുത്തു. ശ്രീശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ശങ്കരജയന്തിയുടെ ഭാഗമായി അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ ശ്രീശങ്കര സ്തോത്ര ആലാപനമത്സര ത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: