ന്യൂദല്‍ഹി: പാക് അധിനി വേശ കശ്മീരില്‍ ഉയരുന്ന വന്‍ പ്രക്ഷോഭത്തിനു പിന്നില്‍ ഉയര്‍ന്ന നികുതിയും വിലക്കയറ്റവും വൈദ്യുതി ക്ഷാമവും.
തലസ്ഥാനമായ മുസാഫറാബാദ്, ദാദ്യാല്‍, മിര്‍പുര്‍, സമഹ്നി, സെഹന്‍സ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാന്‍ബാല തുടങ്ങി പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസങ്ങളിലായി തൊണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
മുസാഫറാബാദില്‍ ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെകെജെഎഎസി) ആഹ്വാനം ചെയ്ത പണിമുടക്കിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. നികുതിരഹിത വൈദ്യുതി, ഗോതമ്പ് പൊടിക്ക് സബ്സിഡി എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്. ജെകെജെഎഎസിയുടെ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മുസാഫറാബാദിലേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്നും ജെകെജെഎഎസി പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാന് റേഞ്ചേഴ്സ്, ഫ്രോണ്ടിയര്‍ കോര്‍പ്സ് എന്നിവയില്‍നിന്നു കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് പാക് സര്‍ക്കാരിന്റെ നീക്കം. മൂന്നു ബില്യന്‍ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് നല്‍കിയതിനു പിന്നാലെ രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഏര്‍പ്പെടുത്തിയ കര്‍ശന വ്യവസ്ഥകളെ തുടര്‍ന്നാണ് പാകിസ്ഥാനില്‍ വിലക്കയറ്റമടക്കമുള്ള പ്രതിസന്ധികള്‍ രൂക്ഷമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: