ഇന്ന് മാതൃദിനം. സമൂഹമാദ്ധ്യമങ്ങളിലുടനീളം ഇന്ന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും പോസ്റ്റുകളുമെല്ലാം നിറയുകയാണ്. നിരവധി താരങ്ങളും ഇത്തരത്തിൽ പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന വിസ്മയം മോഹൻലാൽ.
സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ബാല്യകാലത്തെ മോഹൻലാലും അമ്മ ശാന്തകുമാരിയുടെയും ചിത്രമാണ് മാതൃദിനാശംസകൾ എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിനുതാഴെ കമന്റുകൾ ഇടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക