മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പരസ്യങ്ങള്‍, ഏജന്‍സി, ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണവ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. തന്നിലും പ്രായമുള്ളവര്‍ മുഖേന നേട്ടമുണ്ടാകും. വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വൃദ്ധജനങ്ങള്‍ക്ക് മജ്ജസംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും. കുടുംബജീവിതം സുഖകരമായിരിക്കും. കുടുംബസ്വത്തുക്കള്‍ കൈകാര്യം ചെയ്യാനവസരമുണ്ടാകും. നിരവധി കാലമായി വെച്ചു പുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സന്താനങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. രക്തദൂഷ്യം കൊണ്ടുള്ള ചില രോഗങ്ങള്‍ പിടിപെടും. പാര്‍ട്ട്ണര്‍മാരുമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. പൂര്‍വിക സ്വത്ത് കൈവശം വന്നു ചേരും. മനസ്സിന് ഉന്മേഷവും കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍ നിന്ന് നേട്ടങ്ങളുമുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്യും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പല കാര്യങ്ങളിലും ത്യാഗസന്നദ്ധത പ്രകടിപ്പിക്കും. ചില ദൈവിക കര്‍മങ്ങള്‍ നിര്‍വഹിക്കും. ബാങ്കുകളിലും സര്‍വീസ് സംഘടനകളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ഷെയറുകളില്‍ നല്ല രീതിയില്‍ വരുമാനം വര്‍ധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
താല്‍ക്കാലിക നിയമനം കിട്ടിയവര്‍ സ്ഥിരീകരണത്തിന് ശ്രമിക്കുന്നത് വിജയിക്കും. വാഹനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ചില വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാ പത്രങ്ങളോ ലഭിക്കും. ഭൂമി കച്ചവടത്തില്‍ നിന്ന് ആദായം ഉണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കടം കൊടുത്ത പണം പലിശയടക്കം തിരികെ ലഭിക്കും. മറ്റുള്ളവരുടെ ആദരവിന് പാത്രീഭൂതനാകും. സഹോദരരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും നല്ല സഹകരണമുണ്ടാകും. വാഹനങ്ങളില്‍നിന്ന് കൃഷിയില്‍നിന്നും വരുമാനമുണ്ടാകും. ഗൃഹത്തില്‍നിന്ന് അകന്നു കഴിയേണ്ടി വരും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പിതൃസ്വത്തിന്‍ മേല്‍ അവകാശത്തര്‍ക്കമുണ്ടാകും. ഭൂമി വില്‍പ്പനയില്‍ വന്‍തോതിലുള്ള വരുമാന വര്‍ധന ഉണ്ടാകും. പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായം വര്‍ധിക്കും. ആരോഗ്യനില മെച്ചപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കുടുംബത്തില്‍ സ്വസ്ഥത കൈവരും. തീരുമാനത്തിലുറച്ചുനിന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കും. മാധ്യസ്ഥം മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. വ്യവസായത്തില്‍ തൊഴില്‍ പ്രശ്‌നം ഉദയം ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. പിതാവിന് പേരും പെരുമയും വര്‍ധിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടക്കുവാനിടയുണ്ട്. ഷെയറില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തിലെ വിഷമതകളും അഭിപ്രായ വ്യത്യാസങ്ങളും ഒരളവോളം അവസാനിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വ്യവഹാരത്തില്‍ അനുകൂല തീരുമാനമുണ്ടാകും. ചില്ലറ അസുഖങ്ങള്‍ പിടിപെടും. ഭക്ഷണ, വസ്ത്രധാരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഉദ്യോഗത്തില്‍നിന്ന് പലവിധ നേട്ടങ്ങളുണ്ടാകും. പ്രമോഷന്‍ സാധ്യതയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
എല്ലാവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ചതിയില്‍പ്പെടാനിടയുണ്ട്. ധനനഷ്ടവും മാനഹാനിയും വന്നുചേരും. കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥ സംജാതമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: