കോട്ടയം: മാറിവരുന്ന തലമുറകളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മികച്ച ഉപഭോഗ അനുഭവം പകരുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന കേരളത്തിലെ ആദ്യ അക്രഡിറ്റഡ് പരസ്യ ഏജന്‍സിയായ കെപിബിക്ക് ഡയമണ്ട് ജൂബിലി.
കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരില്‍ 1964ല്‍ സ്ഥാ പിതമായ കെപിബി, ക്രിയേറ്റീവ് ഡിപ്പാര്‍ട്ട്മെന്റോടുകൂടിയ കേരളത്തിലെ ആദ്യ പരസ്യ ഏജന്‍സിയാണ്. പ്രതിസ ന്ധികളെ നേരിട്ടും പുതുമയാര്‍ന്ന പരസ്യങ്ങളിലൂടെയും സഹോദരങ്ങളായ ടി.ഒ. കുരിയാക്കോസ്, ടി.ഒ. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ന്ന കെപിബി പരസ്യ ദാതാക്കളുടെ വിശ്വാസം നേടിയെടുത്തതോടെ കുതിപ്പ് വേഗത്തിലായി. 1973 ല്‍ ഐഎന്എസിന്റെയും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റിയുടെയും അംഗീകാരത്തോടെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജന്‍സിയായി ഉയര്‍ന്നു.
1984ല്‍ രാജ്യത്തെ പരസ്യ മേഖലയില്‍ കെപിബി 11-ാം സ്ഥാനം നേടി. എഴുപതുകളുടെ അവസാനത്തിലും 80 കളുടെ ആരംഭത്തിലും രാജ്യത്തെ ഏറ്റവും വലിയ പരസ്യ ഏജന്‍സികളില്‍ ഒന്നായിരുന്നു. അക്കാലത്ത് രൂപപ്പെട്ട പല പ്രസിദ്ധമായ ലോഗോകളും കെപിബിയുടെ സംഭാവനകളാണ്. 1990ല്‍ ഓള് ഇന്ത്യ റേഡിയോ, ദൂരദര്ശന് അംഗീകാരങ്ങള്‍ നേടിയെടുത്തു. പരസ്യങ്ങളോടൊപ്പം കെപിബിയും കാലാനുസൃതമായി മാറി. മികച്ച ഗുണമേന്മ ഉണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഉല്‍പ്പന്നങ്ങളെ ജനശ്രദ്ധ വേഗത്തില്‍ പതിയുന്ന പരസ്യങ്ങളിലൂടെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കെപിബിക്ക് കഴിഞ്ഞു. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളിലും കെപിബിക്ക് ക്ലയന്റുകള്‍ ഉണ്ട്. പബഌക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബ്ബ് അവാര്‍ഡ്, ഫുക്ക് ക്രിയേറ്റീവ് അവാര്‍ഡ് എന്നിവയ്ക്ക് പുറമെ നിരവധി പെപ്പര്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.
പുതിയ ട്രെന്‍ഡുകളും പുതിയ ടെക്നോളജിയും അവത രിപ്പിച്ച് ആറു പതിറ്റാണ്ടുകളിലൂടെ നേടിയ വിജയം, സ്വന്തം ക്ലയന്റുകളുടെ വിജയഗാഥയോട് ചേര്‍ത്ത് ഇഴ തുന്നിയതാണ്. മാധ്യമങ്ങളുമായുള്ള ബിസിനസില്‍ ആറു പതിറ്റാണ്ടായി മുന്‍നിരസ്ഥാനം നിലനിര്‍ത്തുന്നു.
ഇപ്പോള്‍ രണ്ടാം തലമുറക്കാരായ ജെയിസണ്‍ ഫിലിപ്പ്, ജെബിസണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കേരള പബഌസിറ്റി ബ്യൂറോ എന്ന പേരില്‍ കോട്ടയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലും, കുരിയാക്കോസ് ജോസിന്റെ നേതൃത്വത്തില്‍ കെപിബി അഡ്വര്‍ടൈസിങ് പ്രൈ. ലി. എന്ന പേരില്‍ കൊച്ചിയിലും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: