ചാലക്കുടി: കേരളത്തിന്റെ ഭാരതീയമായ സാംസ്‌കാരിക ഉള്ളടക്കത്തെ വരുന്ന തലമുറക്ക് പകര്‍ന്നുകൊടുക്കുന്ന പ്രവര്‍ത്തനമാണ് ബാലഗോകുലം ഏറ്റെടുത്തിരിക്കുന്നതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം രാധാകൃഷ്ണന്‍. ബാലഗോകുലം ചെയ്യുന്നത് ഭാരതത്തിന്റെ പ്രവര്‍ത്തനമാണ്. ബാലഗോകുലം നേതൃസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തെ പലരീതിയിലാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. സ്വാമി വിവേകാനന്ദനും ഗാന്ധിജിയും സവാര്‍ക്കറും അവരവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ചു. മതവുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദുത്വത്തെ കണ്ടത്. എന്നാല്‍ ഹിന്ദുത്വം ഭാരതത്തിന്റെ ആത്മാവാണെന്നും ദേശീയത ഉണര്‍ത്തുകയാണ് ലക്ഷ്യമെന്നും കരുതുന്ന ബാലഗോകുലം പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. രാധാകൃഷ്ണന്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിച്ചു. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: