കൊച്ചി: കൊച്ചിയിൽ വൻമയക്കുമരുന്ന് ശേഖരവുമായി യുവതി അടക്കം ഏഴുപേർ പിടിയിൽ. ഏലൂർ പടിഞ്ഞാറെ പറമ്പിൽ നഹാസ് (31), കാക്കനാട് ചൂരൽ കോട്ടായിമലയിൽ അക്ബർ (27), പള്ളുരുത്തിയിൽ റിഷാദ് (40), വികാസവാണി തെങ്ങോട് വലിയവീട്ടിൽ ലിബിൻ (32), മലപ്പുറം കോരാത്ത് ഇസ്മയിൽ (31), കക്കനാട് കൈതമനപ്പറമ്പ് സുനീർ (44), കോതാട് അറയ്‌ക്കൽ ഹൗസിൽ സൈബി സൈമൺ എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റിയോദ്ധാവ് സ്ക്വാഡും തൃക്കാക്കര പോലീസും ചേർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള അഡ്മിറൽ ഫ്ലാറ്റിലെ 202-ാം റൂമിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് കടത്തിനും ക്വട്ടേഷൻ ഇടപാടുകൾക്കും ഉപയോഗിച്ചിരുന്ന ആഡംബര കാറിൽനിന്ന് വടിവാൾ അടക്കമുള്ള മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
നഹാസിന്റെയും കൂട്ടാളികളുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. നഹാസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ക്വട്ടേഷന്‍-ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: