കോഴിക്കോട്: കെ പി സിസി അംഗം കെ വി സുബ്രഹ്മണ്യനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു.
അതേസമയം തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റിന്റെ തീരുമാനം ചിലരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയാണെന്നും കെ വി സുബ്രഹ്മണ്യന് പറഞ്ഞു.
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ വി സുബ്രഹ്മണ്യന് പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന് സുബ്രമണ്യനെതിരെ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഡിസിസി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലാണ് നടപടി.
നേരത്തെ പാര്‍ട്ടി നടപടിയെടുത്ത ചേവായൂര്‍ ബാങ്ക് ഭരണസമിതി അധ്യക്ഷന്‍ പ്രശാന്തിനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയും സുബ്രഹ്മണ്യന് കടുത്ത അച്ചടക്കലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം വിളിച്ച് കെ വി സുബ്രഹ്മണ്യന് രാജി പ്രഖ്യാപിച്ചതും നേതൃത്വം അംഗീകരിച്ചു.
എന്നാല്‍ കെപിസിസി അധ്യക്ഷന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് തനിക്കെതിരായ നടപടിയെന്നാണ് കെ വി സുബ്രഹ്മണ്യന്റെ വാദം. നേതാക്കള്‍ക്ക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം
കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ചേവായൂര്‍ സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ഡയറക്ടറാണ് കെ വി സുബ്രഹ്മണ്യന്. ഏറെക്കാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് നേതൃത്വവും സ്വരച്ചേര്‍ച്ചയിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: