ഗുവാഹത്തി : അസമിലെ കാസിരംഗ ദേശീയ ഉദ്യാനം അതിന്റെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പേരുകേട്ട പാർക്കിലേക്കുള്ള സന്ദർശകരുടെ എണ്ണവും 2023-24 ടൂറിസം വർഷത്തിലെ എക്കാലത്തെയും റെക്കോർഡ് തകർത്തു.
ഈ ടൂറിസം വർഷത്തിൽ കാസിരംഗ സന്ദർശിക്കുന്ന ആകെ വിനോദസഞ്ചാരികളുടെ എണ്ണം 3,27,493 ആണ്, അതിൽ 13,919 വിദേശ സന്ദർശകരാണ്. വിനോദസഞ്ചാരികളിൽ നിന്ന് പാർക്ക് അധികൃതർ ശേഖരിച്ച വരുമാനം 8.8 കോടി രൂപയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രണ്ട് പ്രസിഡൻ്റുമാരുടെയും ഭൂട്ടാൻ രാജാവിന്റെയും സന്ദർശനങ്ങൾ കാസിരംഗയെ ജനകീയമാക്കാൻ സഹായിച്ചതായി കാസിരംഗ നാഷണൽ പാർക്കിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അരുൺ വിഗ്നസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: