നന്ദര്‍ബര്‍(മഹാരാഷ്ട്ര): രാജ്യം സാധാരണക്കാരുടേതാണ്. മോദി അവരുടെ ചൗക്കിദാറാണ്, നന്ദര്‍ബറില്‍ പതിനായിരങ്ങളെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാറാലി. വികസനം പറഞ്ഞ് കോണ്‍ഗ്രസിന് മോദിയോട് മത്സരിക്കാനാവില്ല. അതുകൊണ്ട് അവര്‍ നുണയുടെ ഫാക്ടറി തുറന്നു. സംവരണക്കാര്യത്തില്‍ കള്ളന്മാരുടെ ഓരിയിടലാണ് അവര്‍ നടത്തുന്നത്. ചോര്‍ മചായെ ഷോര്‍ എന്നതാണ് അവരുടെ നിലപാട്. ബാബാസാഹേബ് അംബേദ്കറിന്റെ നിലപാടുകളെ തള്ളി മതസംവരണത്തിനായാണ് അവര്‍ വാദിക്കുന്നു. പാവങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് കോണ്‍ഗ്രസ്. മോദിയുടെ കുടുംബം ഇന്നാട്ടിലെ സാധാരണക്കാരാണ്. മോദി അവരുടെ കാവല്‍ക്കാരനാണ്. ഒരു കവര്‍ച്ചക്കാരനെയും മോദി അനുവദിക്കില്ല, പ്രധാനമന്ത്രി പറഞ്ഞു.
രാമന്റെ രാജ്യത്തെ രാമക്ഷേത്രം ദേശവിരുദ്ധമാണെന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ വക ഇഫ്താര്‍ ഒരുക്കുന്നവരും ഭീകരര്‍ക്ക് ശവകുടീരം പണിയുന്നവരുമാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ ദേശവിരുദ്ധമെന്ന് അധിക്ഷേപിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി.
രാമന്റെ രാജ്യത്ത് അവര്‍ രാമക്ഷേത്രത്തെ അധിക്ഷേപിച്ചു. ക്ഷേത്രദര്‍ശനത്തിന് പോകുന്നവരോട് വിശദീകരണം ചോദിച്ചു, അവരെ അപഹസിച്ചു, അദ്ദേഹം പറഞ്ഞു.
ഒരുവശത്ത് കോണ്‍ഗ്രസ് മോദിയുടെ കബറൊരുക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്നു. മറുവശത്ത് വ്യാജ ശിവസേനക്കാര്‍ മുംബൈ സ്ഫോടനക്കേസ് പ്രതിയുമായി വേദി പങ്കിടുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി വഞ്ചനയുടെ കൂട്ടുകെട്ടാണെന്ന് മോദി കുറ്റപ്പെടുത്തി. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ വോട്ടിന് വേണ്ടി കൂടെക്കൂട്ടിയവരാണവര്. അവര്‍ക്ക് രാജ്യത്തോടല്ല പ്രതിബദ്ധതയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുംബൈ ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പത്ത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇഖ്ബാല്‍ മൂസയെന്ന് ബാബ ചൗഹാനാണ് മുംബൈ നോര്‍ത്ത് വെസ്റ്റിലെ മഹാവികാസ് അഘാടി സ്ഥാനാര്‍ത്ഥി അമോല്‍ കിര്തികറിന്റെ താരപ്രചാരകനെന്ന് നേരത്തെ ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
കോണ്‍ഗ്രസിന് മോദിയുടെ കബറൊരുക്കണം. വ്യാജശിവസേനക്കാരന് എന്നെ ജീവനോടെ കുഴിച്ചുമൂടണം. ഇപ്പോള്‍ അവര്‍ ഭീകരാക്രമണക്കേസിലെ പ്രതിയുടെ തോളില്‍ കൈയിട്ട് നടക്കുന്നു, മോദി പറഞ്ഞു. ബാരാമതിയിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം അവരുടെ വലിയ നേതാവ്(ശരത് പവാര്‍) നിരാശയിലാണ്. അവരുടെ അഘാടിയില്‍ നിറയെ വ്യാജന്മാരാണ്. വ്യാജ എന്‍സിപി, വ്യാജ ശിവസേന… ജൂണ്‍ നാലിന് ശേഷം രണ്ട് മൈനര്‍ പാര്‍ട്ടികളും കോണ്‍ഗ്രസില്‍ ലയിക്കാനാണ് പദ്ധതി. ഞങ്ങളെ പിന്തുണച്ച് ജയിക്കുന്നതാണ് കോണ്‍ഗ്രസിനെ പിന്തുണച്ച് തോല്‍ക്കുന്നതിനേക്കാള്‍ നല്ലത്, മോദി പറഞ്ഞു.
കോണ്‍ഗ്രസ് ഹിന്ദുവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിലാണ്. ഷെഹ്സാദയും അമേരിക്കയിലെ ഗുരുവും ഭാരതീയരെ വംശീയമായി അധിക്ഷേപിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്ക് ഭഗവാന് കൃഷ്ണന്റെ നിറം ആഫ്രിക്കനാണ്. അതുകൊണ്ടാണ് അവര്‍ ദ്രൗപതി മുര്‍മു രാഷ്ട്രപതിയാകുന്നതിനെ എതിര്‍ത്തത്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: