രംഗറെഡ്ഡി(തെലങ്കാന): കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട് പാകിസ്ഥാന് ചെയ്യുന്ന വോട്ട് പോലെയാണെന്ന് പ്രസംഗിച്ചതിന് നടിയും ബിജെപി നേതാവുമായ നവനീത് റാണയ്ക്കെതിരെ കേസെടുത്ത് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.
ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവിലതയ്ക്ക് വേണ്ടിയുള്ള പ്രചാരണയോഗത്തിലാണ് അമരാവതി എംപി കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ച പ്രസംഗം നടത്തിയത്. ഹൈദരാബാദിലെ ഷാദ്നഗര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: