മുംബൈ: മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റ് നരേന്ദ്ര ദാഭോല്ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. മൂന്നുപേരെ വെറുതെവിട്ടു.
സച്ചിന് അന്ദുരെ, ശരദ് കലാസ്കര്‍ എന്നിവരെയാണ് പൂനെയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ ഇവര്‍ അഞ്ചുലക്ഷം രൂപ പിഴയും അടയ്ക്കണം. വീരേന്ദ്ര തവാഡെ, അഡ്വ. സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
2013 ആഗസ്ത് 20ന് പൂനെയില്‍ പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ദാഭോല്‍ക്കറെ വെടിവച്ച് കൊല്ലുകയായിരുന്നു. കേസ് പിന്നീട് ബോംബെ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: