മുംബൈ: അസംസ്കൃത വിഭവങ്ങളുടെ വിലയിലുള്ള ആദായവും വാഹനങ്ങളുടെ മികച്ച വില്പനയും പ്രവര്‍ത്തനക്ഷമത മെച്ചപ്പെട്ടതും ടാറ്റാ മോട്ടോഴ്സിന് നാലാം സാമ്പത്തിക പാദത്തില്‍ നേടിക്കൊടുത്തത് 17,407 കോടി രൂപയുടെ ലാഭം. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടിയോളമാണ് ഈ ലാഭം. ഏകദേശം 222 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേ കാലയളവില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5407 കോടി രൂപ മാത്രമായിരുന്നു ലാഭം. പ്രവര്‍ത്തന വരുമാനത്തില്‍ 13 ശതമാനം കുതിപ്പുണ്ടായി. 1,19,986 കോടിയാണ് ഈ സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന വരുമാനം. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 105,932 കോടി മാത്രമാണ്.
ഏകദേശം ആറോളം ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നാലാം സാമ്പത്തിക പാദത്തിലെ ലാഭം 7,804 കോടിയിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ 17,407 കോടിയുടെ ലാഭമാണ് ഉണ്ടായത്. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. 1030 രൂപ ഉണ്ടായിരുന്ന ഓഹരി വില വെള്ളിയാഴ്ച 16 രൂപ 70 വൈസ ഉയര്‍ന്ന് 1047 രൂപയായി ഉയര്‍ന്നു. ഓഹരി വിലയില്‍ ഏകദേശം 1.62 ശതമാനത്തിന്റെ കുതിപ്പ്.
ഓഹരിയൊന്നിന് ആറ് രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജൂണ്‍ 28ന് മുന്‍പ് കൊടുത്ത് തീര്‍ക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: