Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീലേഖ ഐപിഎസിന്റെ സമൂഹമാധ്യമപോസ്റ്റ് വിവാദമാകുന്നു; വസ്തുതാ വിരുദ്ധമെന്ന് കെഎസ്ഇബി

Janmabhumi Online by Janmabhumi Online
May 10, 2024, 09:26 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ശ്രീലേഖ ഐപിഎസ് വീടുകളില്‍ സോളര്‍ വെക്കുമ്പോള്‍ ഓണ്‍ ഗ്രിഡ് ആക്കരുതെന്നും കെഎസ്ഇബി കട്ടോണ്ടു പോകും എന്നരീതിയില്‍ സോളാര്‍ ബില്ലിംഗിനെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. കണക്കുകള്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി പ്രതികരിച്ചിരിക്കുന്നത്.

കെഎസ്ഇബി പോസ്റ്റ് ഇങ്ങനെ:

ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാര്‍ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തില്‍ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സൗരോര്‍ജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങള്‍ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രില്‍ മാസം 557 യൂണിറ്റ് ആണ് നിലയത്തില്‍ നിന്നും ഉത്പാദിപ്പിച്ചത്. അതില്‍ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ 399 യൂണിറ്റ്, വൈകീട്ട് 6 മുതല്‍ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളില്‍ 247 യൂണിറ്റ്, രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളില്‍ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.

ഗ്രിഡില്‍ നിന്നും ആകെ ഇംപോര്‍ട്ട് ചെയ്ത വൈദ്യുതിയില്‍ നിന്നും ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബില്‍ ചെയ്യുക.. അതായത് 1282 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.

ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ബില്ലില്‍ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം.

സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോള്‍ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓണ്‍ഗ്രിഡ് സംവിധാനത്തെക്കാള്‍ മെച്ചമാണ് ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊര്‍ജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാര്‍ സംവിധാനവും.

പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കിക്കൊണ്ടിരിക്കും’ എന്ന പരാമര്‍ശവും വസ്തുതയല്ല. ലൈനില്‍ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജനിലയത്തില്‍ ഉത്പാദനം നടക്കുകയില്ല.

കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റില്‍ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് െ്രെപസിങ്ങാണ് നിലവിലുള്ളത്. പകല്‍ സമയത്തെ (സോളാര്‍ മണിക്കൂറുകള്‍) വിലയെക്കാള്‍ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങല്‍ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്.

സൗരോര്‍ജ്ജ നിലയത്തില്‍ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകര്‍ ഗ്രിഡിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്നതും പകല്‍ സമയത്ത് രാജ്യത്തെ സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്‌സ്‌പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാര്‍ഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാര്‍ ഉത്പാദകര്‍ക്ക് കൈമാറുന്നതും. പകല്‍ സമയത്ത് എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളില്‍ കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങി നല്‍കുകയാണ് കെ എസ് ഇ ബി.

വസ്തുതകള്‍ ഇതാണെന്നിരിക്കെ, മികച്ച പ്രവര്‍ത്തനം കാഴ്‌ച്ചവയ്‌ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്‌ത്തിക്കാട്ടാന്‍ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്.

എന്നാല്‍ കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വരുന്ന കമന്റുകള്‍ അധികവും കെഎസ്ഇബിക്കെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം.

കെഎസ്ഇബിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും.

സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്ല് തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തിയതായി ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സോളാര്‍ പാനല്‍ വച്ച ആദ്യമാസങ്ങളില്‍ ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ സോളാര്‍ വയ്‌ക്കുന്നതിന് മുന്‍പുള്ളതിനെക്കാള്‍ ബില്‍ത്തുക കൂടുതലായെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുന്നുണ്ട്. എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെഎസ്ഇബി കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വയ്‌ക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വയ്‌ക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ പറയുന്നു.

കെഎസ്ഇബിയുടെ ബില്ല് കണ്ടാല്‍ ഒന്നും മനസിലാവില്ല. മെഷീന്‍ വെച്ചുള്ള എന്തൊക്കെയോ കണക്കുകള്‍. ഒരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ സാങ്കേതിക പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ യൂണിറ്റിന് ഇരട്ടി ചാര്‍ജ് ഈടാക്കുന്ന കെഎസ്ഇബി, മീറ്ററില്‍ സമയമനുസരിച്ചു എന്തൊക്കെയോ സെറ്റ് ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ ആരോപിക്കുന്നു.

ലൈന്‍ പണി എന്ന് പറഞ്ഞു ദിവസം മൂന്ന് നാല് മണിക്കൂര്‍ വൈദ്യുതി ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ വൈദ്യുതി നിര്‍മിച്ച് അവര്‍ക്ക് കൊടുക്കുന്നു. സോളാര്‍ വയ്‌ക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വയ്‌ക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമെന്നും ശ്രീലേഖ പറയുന്നു. എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെയെന്നും കാട്ടുകള്ളന്മാരായ കെഎസ്ഇബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും പറഞ്ഞാണ് വൈദ്യുതി ബില്ലിന്റെ ചിത്രം സഹിതം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആര്‍. ശ്രീലേഖ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.

 

Tags: R.SreelekhaKSEBFacebook Post
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യത്തകര്‍ച്ച സിപിഎമ്മില്‍ നിഴല്‍യുദ്ധം

Kerala

‘കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു.. ‘ കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

Kerala

സുഡിയോയും സുഡുവും മർക്കോസും: ബർണോൾ നല്ലതാണ് പുരട്ടുക, മറുപടിയുമായി സുപ്രീംകോടതി അഭിഭാഷകൻ അഭിലാഷ് എം.ആർ

Kerala

കറന്റ് പോയത് ചോദ്യം ചെയ്‌തെത്തിയവര്‍ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ചു

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

പുതിയ വാര്‍ത്തകള്‍

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

തമിഴ്നാട്ടില്‍ അലയടിക്കുന്നൂ മുരുകന്റെ സ്കന്ദ ഷഷ്ടി ശ്ലോകം….ദ്രാവിഡ നാട്ടില്‍ ഹിന്ദുത്വം ഉണരുന്നു

മാജിക് ഹോം’ പദ്ധതിയിലെ സ്‌നേഹഭവനം കൈമാറി: നിസാനും നിസിക്കും ഇനി സ്വന്തം വീടിന്റെ തണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies