ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 238 രാജ്യങ്ങളിലേക്ക് നടത്തിയ കയറ്റുമതിയില്‍ 115 ലും വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് പ്രതിസന്ധി തുടരുന്നതിനിടെയാണ് ഈ നേട്ടം. രാജ്യത്തിന്റെ കയറ്റുമതിയുടെ 46.5 ശതമാനവും ഈ 115 രാജ്യങ്ങളിലേക്കാണ്. യുഎഇ യിലേക്കുള്ള കയറ്റുമതിയില്‍ 12.71 ശതമാനവും സിംഗപ്പൂരിലേക്കുള്ള കയറ്റുമതിയില്‍ 20.19 ശതമാനവും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 8.7 ശതമാനവും യുകെയിലേക്കുള്ള കയറ്റുമതിയില്‍ 13.30 ശതമാനവും വര്‍ദ്ധനയുണ്ടായി. സേവന മേഖലയില്‍ കയറ്റുമതി 34110 കോടി ഡോളറായി ഉയര്‍ന്നു. ആകെ കയറ്റുമതി 77640 കോടി ഡോളറില്‍ നിന്ന് 77820 കോടിയായി . ജ്വല്ലറി, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതില്‍ മാത്രമാണ് 13 ശതമാനത്തോളം ഇടിവുണ്ടായത്. ഖത്തര്‍, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി നിയന്ത്രിച്ചു നിറുത്താനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് കഴിഞ്ഞു. റഷ്യ, അല്‍ബനിയ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുതിച്ചു കയറിയത് ഇന്ത്യയ്ക്ക് അപ്രതീക്ഷിത നേട്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: