ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബാങ്കുകളെല്ലാം വന്‍ ലാഭത്തില്‍ കുതിക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ)യുടെ അറ്റാദായം 20698.35 കോടി രൂപയാണ്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്ക് 1218 കോടിയും അറ്റാദായവും ലഭിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ ലാഭം 3721 കോടിയാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് 1070 കോടിരൂപയും സിഎസ്ഡി ബാങ്ക് 567 കോടി രൂപയും അറ്റാദായം നേടി.
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയ്‌ക്ക് 24 ശതമാനമാണ് അറ്റാദായ വര്‍ദ്ധന. 16694.51 കോടിയായിരുന്നത് ഇത്തവണ 20698.35 കോടിയായി വര്‍ധിച്ചു.ആകെ വരുമാനം 1.28ലക്ഷം കോടി രൂപയാണ്.ഈ പാദത്തിലെ പലിശ വരുമാനം മാത്രം 41656 കോടിരൂപ വരും.
ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്ക് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുന്‍ കാലയളവിനെ അപേക്ഷിച്ച് 45% ആണ് അറ്റാദായത്തില്‍ വര്‍ദ്ധനയുണ്ടായത്. ആകെ വരുമാനം 6488 കോടി രൂപയാണ്. പലിശ പരീക്ഷ വരുമാനം 5467 കോടിയായി വര്‍ദ്ധിച്ചു.
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24% ആണ് വര്‍ദ്ധന. ആകെ ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. പലിശ വരുമാനം 14.97 ശതമാനം വളര്‍ച്ചയോടെ 2195 കോടിയിലെത്തി. ആകെ നിക്ഷേപം 252534 കോടി രൂപയാണ്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 38% ആണ് വര്‍ദ്ധന. മൊത്തം ബിസിനസ് 182346 കോടി രൂപയിലെത്തി.
സിഎസ്ബി ബാങ്ക് മുന്‍വര്‍ഷത്തെ 547 കോടി രൂപയേക്കാള്‍ നാല് ശതമാനം വര്‍ദ്ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. ബാങ്കിന്റെ പ്രവര്‍ത്തനലാഭം 10% വര്‍ദ്ധിച്ചു 780 കോടി രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: