ന്യൂഡല്‍ഹി: സ്വകാര്യ ഭൂമിയിലെ ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്തയാള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. നിയമനടപടിയുടെ ദുരുപയോഗവും അവലംബിക്കാവുന്ന ഏറ്റവും മോശവും സ്വീകരിക്കരിക്കാവുന്നതില് വെച്ച് ഏറ്റവും ഹീനമായ രീതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
‘ദൈവം ഒരു ദിവസം എന്റെ മുമ്പില്‍ ഒരു വ്യവഹാരക്കാരനാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നിരുന്നാലും, ഇത് ദിവ്യത്വത്തിന്റെ കേസായി തോന്നുന്നു, ദൈവം തന്നെയാണ് ഈ ശിക്ഷ വിധിക്കാന്‍ എന്നെ തെരഞ്ഞെടുത്തതും’ ഹര്ജിക്കാരന് പിഴ ചുമത്തിക്കൊണ്ട് വിധിയില്‍ ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.
സ്വകാര്യ ഭൂമിയില്‍ ക്ഷേത്രം നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. തന്റെ വസ്തുവില്‍ ഒരു പൊതുക്ഷേത്രം നിലനില്‍ക്കുന്നതിനാല്‍ ആ സ്ഥലം ഹനുമാന് അവകാശപ്പെട്ടതാണെന്നും ഹര്ജിക്കാരന് തന്റെ അടുത്ത സുഹൃത്തും ആരാധിക്കുന്നയാളുമാണെന്ന് അങ്കിത് മിശ്ര എന്നയാള്‍ തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടു.
ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പൊതു ക്ഷേത്രമാണെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ചെലവ് മുഴുവന്‍ ഹനുമാന് വഹിക്കണമെന്ന വാദം അങ്കിത് മിശ്ര മുന്നോട്ട് വയ്ക്കുന്നത് ഒഴിവാക്കുന്നതിനായി ചെലവ് പൂര്‍ണമായും ഹര്ജിക്കാരന് തന്നെ നല്‍കണമെന്നും കോടതി പറഞ്ഞു.
നിയമത്തിന്റെ നടപടിക്രമങ്ങള്‍ ഹര്ജിക്കാരന് ദുരുപയോഗം ചെയ്ത രീതി നിയമത്തിന് മാത്രമല്ല, കോടതിക്കും അതിന്റെ മുഴുവന്‍ പ്രക്രിയയ്ക്കും അപമാനമാണെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: