ശ്രീനഗര്‍: ശ്രീനഗറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ആദ്യ സംഘം മദീനയിലേക്ക് പുറപ്പെട്ടു. ആവശ്യമായ എല്ലാ സഹായവും നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇത്രയും ചെറുപ്പത്തില്‍ തന്നെ ഹജ്ജ് ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കശ്മീരില്‍ നിലവില്‍ വന്ന സന്തോഷവും സമാധാനവും ശാശ്വതമായിരിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കും. തീര്‍ത്ഥാടകരിലൊരാള്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ലഡാക്കില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 7008 തീര്‍ത്ഥാടകരാണ് ഇക്കുറി കശ്മീരില്‍ നിന്ന് ഹജ്ജിന് പോകുന്നത്. 6,852 പേര് ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 541 തീര്‍ത്ഥാടകര്‍ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടും. ഇന്നലെ പുറപ്പെട്ട ആദ്യ ബാച്ചില്‍ 320 ഹജ്ജ് തീര്‍ത്ഥാടകരാണുള്ളത്. ഇതാദ്യമായി 37 സ്ത്രീകളും തീര്‍ത്ഥാടക സംഘത്തിലുണ്ട്.
ശ്രീനഗറിന് പുറമേ ഇന്നലെ പുലര്‍ച്ചെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ബാച്ച് തീര്‍ത്ഥാടകര്‍ വാര്‍ഷിക ഹജ് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. 285 പേരുമായി ഇന്നലെ പുലര്‍ച്ചെ 2.20 നാണ് മദീനയിലേക്ക് വിമാനം പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനും യാത്രാവേളയില്‍ അവരുടെ സുരക്ഷയ്ക്കും വേണ്ടി ‘ഹര് സുവിധ’ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിട്ടുള്ളതായി ദല്‍ഹി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: