ദുബായ്: മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച് കൊണ്ടാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചത്.
ഏതാണ്ട് 10 ദശലക്ഷത്തിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസൺ സന്ദർശിച്ചത്. പത്ത് ദശലക്ഷം സന്ദർശകരെ സ്വീകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ദുബായ് ഹോൾഡിങ് എന്റർടൈൻമെന്റ് സി ഈ ഓ ഫെർണാണ്ടോ എയ്‌റോ അറിയിച്ചു.
نحتفي بالترحيب ب 10 ملايين ضيف في القرية العالمية! كل زيارة من ضيوفنا أضافت لهذا الموسم ذكريات لا تُنسى. شكراً لكل من شاركنا هذه الرحلة الرائعة في عالم اكثر روعة!✨#القرية_العالمية #عالم_أكثر_روعة. pic.twitter.com/jhzP0MLO1e
— Global Village القرية العالمية (@GlobalVillageAE) May 9, 2024
2023 ഒക്ടോബർ 18, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി 27 പവലിയനുകൾ, 3500-ൽ പരം വ്യാപാരശാലകൾ, 250-ൽ പരം ഭക്ഷണശാലകൾ എന്നിവ ഒരുക്കിയിരുന്നു.
ഗ്ലോബൽ വില്ലജിന്റെ ഇത്തവണത്തെ സീസണിൽ സന്ദർശകർക്കായി സംഗീതപരിപാടികൾ, സ്ട്രീറ്റ് ഷോകൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ ഉൾപ്പടെ നാല്പത്തിനായിരത്തിലധികം വിനോദപരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ സൈബർ സിറ്റി സ്റ്റണ്ട് ഷോ ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽ ഇ ഡി സ്ക്രീനിന് മുകളിൽ ഒരുക്കിയിട്ടുള്ള ഡ്രാഗൺ ലേക്കിലെ ലേസർ ഷോകൾ, 3D പ്രൊജക്ഷൻ ഷോകൾ, മിനി വേൾഡ്, എല്ലാ വെള്ളി, ശനി ദിനങ്ങളിലും രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനം എന്നിവ ഉൾപ്പടെ എക്കാലവും ഓർത്ത് വെക്കാനാകുന്ന നിരവധി ആകർഷണങ്ങളാണ് ഇത്തവണ ഗ്ലോബൽ വില്ലേജിൽ എത്തുന്നവർക്കായി ഒരുക്കിയിരുന്നത്.
സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിരുന്നു.
യുഎഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: