വാഷിംഗ്ടൺ: ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ചില കോണുകൾ ഉയർത്തിയ ആശങ്കകൾ തള്ളിക്കളഞ്ഞ ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഗാർസെറ്റി ഇത്തരത്തിൽ പ്രതികരിച്ചത്.
അമേരിക്കയുടെ നിർണ്ണായക ബന്ധങ്ങളിലൊന്നായ ന്യൂദൽഹിയുമായുള്ള ബന്ധം വാഷിംഗ്ടണിന് വിശ്വസിക്കാൻ കഴിയുമെന്ന് 100 ശതമാനം വിശ്വസിക്കുന്നുവെന്ന് പറഞ്ഞു.
ഇനി 10 വർഷം കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇന്നത്തെ പോലെ ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാകാൻ പോകുകയാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഗാർസെറ്റി വ്യക്തമാക്കി.
ഇന്ത്യയുടെ വോട്ടെടുപ്പ് നയങ്ങളെയും പ്രക്രിയകളെയും പുകഴ്‌ത്തിയ ഗാർസെറ്റി രാജ്യത്തിന്റെ നിയമത്തെയും അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: