ന്യൂദല്‍ഹി: ജീവനക്കാര്‍ കൂട്ടത്തോടെ അസുഖാവധിയെടുത്തതിനെതുടര്ന്ന് താളംതെറ്റിയ സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്നലെ കമ്പനി 283 സര്‍വീസുകള്‍ നടത്തി. കൂടാതെ 20 റൂട്ടുകളില്‍ അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യയും സര്‍വീസ് നടത്തി. അതേസമയം രാജ്യത്താകമാനം 85 സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി.
ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 30 മുതിര്‍ന്ന കാബിന് ക്രൂ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ബാക്കിയുള്ള ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള അന്ത്യശാസനവും നല്‍കിയിരുന്നു.
ഒരു വിഭാഗം ജീവനക്കാര്‍ അസുഖാവധി എടുത്തത് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമാണെന്നും ഇത്തരത്തിലുള്ള കൂട്ട അവധിയെടുക്കല്‍ സര്‍വീസുകളെ ബാധിച്ചെന്നും ഇത് കമ്പനിയുടെ പ്രശസ്തിക്ക് കോട്ടംവരുത്തിയതായും സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായും പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിലുണ്ട്. ബുധനാഴ്ച വൈകീട്ടാണ് കമ്പനി ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള ഇ മെയില്‍ അയച്ചത്. അതേസമയം സര്‍വീസുകള്‍ റദ്ദാക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. യാത്രക്കാര്‍ക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി പരമാവധി സര്‍വീസുകള്‍ നടത്തുമെന്നും യാത്രക്കാരുടെ അസൗകര്യത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന പരിശോധിച്ച് ഉറപ്പാക്കണം.
വിമാനം റദ്ദാക്കുകയോ മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകുകയോ ചെയ്യുന്നപക്ഷം +91 6360012345 എന്ന വാട്സ്ആപ്പ് നമ്പറിലോ മശൃശിറശമലഃുൃല.ൈരീാ എന്ന മെയില്‍ ഐഡിയിലോ യാതൊരു ഫീസും കൂടാതെ പൂര്‍ണമായ റീഫണ്ട് അല്ലെങ്കില്‍ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂള്‍ തിരഞ്ഞെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: