സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണ് പടക്കനിര്‍മാണ ശാലകളില്‍ തുടരെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. തൊഴിലാളികളെ നിയമിക്കുന്നതില്‍ പോലും അപാകതകളുണ്ട്. പലര്‍ക്കും തങ്ങള്‍ കൈകാര്യം ചെയ്യുന്ന രാസവസ്തുക്കളെപ്പറ്റിയോ അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റിയോ ബോധ്യമില്ല. അപകടങ്ങളില്‍ 99 ശതമാനം മനുഷ്യന്റെ പിഴവുകൊണ്ടാണെന്ന് ഫയര്‍ സേഫ്റ്റി വിദഗ്ധനായ ഡോ. വി. ശ്രീരാം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
രാസവസ്തുക്കള്‍ യോജിപ്പിക്കുന്ന സമയത്ത് അവ തെറ്റായി കൈകാര്യം ചെയ്യുന്നത് നിയമലംഘനമാണ്. ഒരു സമയം അരക്കിലോ രാസവസ്തുക്കള്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നാണ് നിയമം. എന്നാല്‍, ദീപാവലി പോലെയുള്ള സമയങ്ങളില്‍ 60 കിലോഗ്രാം രാസവസ്തുക്കള്‍ വരെ കൈകാര്യം ചെയ്യുന്നു. അപകടം സംഭവിച്ചു കഴിയുമ്പോള്‍ അറസ്റ്റ് സാധാരണമാണ്. അതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകുന്നില്ല. പടക്ക നിര്‍മാണശാലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഡിറ്റ് നടത്തണമെന്നും ശാസ്ത്രീയമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: