കോട്ടയം: കോട്ടയം ജില്ലയില്‍ പെണ്‍കുട്ടികളെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കോളേജുകള്‍ ഒടുവില്‍ കാലത്തിന്റെ മാറ്റത്തിന് വഴങ്ങി. പാലാ സെന്റ് തോമസ് കോളേജാണ് ഏറ്റവുമെടുവില്‍ സ്ത്രീ തുല്യതയ്‌ക്ക് കീഴടങ്ങിയത്. സെന്റ് തോമസ് കോളേജിലെ എല്ലാ കോഴ്‌സുകളിലും ഇനിമേല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് ജോണ്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നിഷ്‌കര്‍ഷിച്ചിരുന്ന ചങ്ങനാശ്ശേരി എസ്.ബി കോളേജിലും അടുത്തിടെ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ആണ്‍, പെണ്‍ വേര്‍തിരിവിന്റെ പ്രതീകങ്ങളായിരുന്ന ഈ കോളേജുകളും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ ജില്ലയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കോളേജുകള്‍ ഇല്ലാതായി.
അതേസമയം ആണ്‍കുട്ടികള്‍ക്ക് ബാലികേറാമലയായി ചില പെണ്‍കോളേജുകള്‍ ഇപ്പോഴും കോട്ടയത്ത് ശേഷിക്കുന്നുണ്ട് . കോട്ടയം ബി.സി. എം, പാലാ അല്‍ഫോന്‍സ എന്നിവിടങ്ങളില്‍ ഏതാനും ചില സ്വാശ്രയ കോഴ്‌സുകള്‍ക്കു മാത്രമേ ആണ്‍കുട്ടികള്‍ക്കു പ്രവേശനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: