കൊച്ചി: സമൂഹത്തിലെ നിരാലംബരായ വിഭാഗങ്ങളെ സേവിക്കുന്നതിനു പേരു കേട്ട സേവാ ഭാരതിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രശസ്തിയാര്‍ജ്ജിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സാധുക്കള്‍ക്കു വീടു പണിതു കൊടുക്കുന്ന പദ്ധതിയില്‍ കൈ കോര്‍ക്കുന്നു. കേരളത്തിലെ അര്‍ഹരായ, പാവപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട 100 കുടുംബങ്ങള്‍ക്ക് ഭവന സഹായം നല്‍കും.
കാക്കനാട്ടെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ഓഫീസില്‍ സേവാ ഭാരതി ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കറും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബായും ധാരണാപത്രം ഒപ്പുവച്ചു.
യോഗത്തില്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബാ, ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി. ജയരാജ്, ഡയറക്ടര്‍ ജേക്കബ് കുരുവിള, ഡയറക്ടര്‍ എസ്.എം. വിനോദ് , മാനേജര്‍ ദീപക് ജി, അസിസ്റ്റന്റ് മാനേജര്‍ ടാനിയ ചെറിയാന് എന്നിവരും സേവാ ഭാരതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, സെക്രട്ടറിമാരായ എസ്. സുരേഷ് കുമാര്‍, സജീവന് പറപറമ്പില്‍, സംഘടനാ സെക്രട്ടറി കെ.വി. രാജീവ് , മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍, ആര്‍ക്കിടെക്ട് വിനു ജി. മണി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: