ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സിസിടിവി വീഡിയോയിലെ ചിത്രങ്ങളാണ് സുരക്ഷാസേന പുറത്തുവിട്ടത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാന്‍ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഇവരുടെ വിവരങ്ങള്‍ നല്കുന്നവര്‍ക്ക് സൈന്യം ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങളിലെ മൂന്ന് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ പാകിസ്ഥാന്‍ സൈനിക കമാന്‍ഡോ ഇല്ല്യാസ്, പാകിസ്ഥാനി ഭീകരന്‍ ഹാദുന്‍, നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ഹംസ എന്നിവരാണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍. മൂന്ന് പേരും ഹൈ പവേര്‍ഡ് അസോള്‍ട്ട് റൈഫിളുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ നിര്‍മിതമായ എം4എസ്, റഷ്യന്‍ നിര്‍മിതമായ എകെ47-എസ് തുടങ്ങിയവയാണ് ആക്രമണത്തില്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: