ന്യൂദല്‍ഹി: ഞായറാഴ്ച ആരംഭിക്കുന്ന 27-ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പങ്കെടുക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഈ ജാവലിന്‍ ത്രോ താരം ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ഭൂവനേശ്വറിലാണ് ഫെഡറേഷന്‍ കപ്പ്.
2021ല്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലാണ് നീരജ് അവസാനമായി പങ്കെടുത്തത്. അന്ന് 87.80മീറ്റര്‍ ആയിരുന്നു താരത്തിന്റെ പ്രകടനം. പാരിസ് ഒളംപിക്‌സിന് മുന്നോടിയായി ഇത്തവണ നടക്കുന്ന ഫെഡറേഷന്‍ നീരജ് പങ്കെടുക്കുമെന്ന വിവരം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമൂഹ മാധ്യമത്തിലൂടെ ആണ് ഇന്നലെ അറിയിച്ചത്.
നീരജിനൊപ്പം കിഷോര്‍ കുമാര്‍ ജെനയും പുരുഷ ജാവലിന്‍ ത്രോയില്‍ പങ്കെടുക്കുന്നുണ്ട്. ചൊവ്വ ബുധന്‍ ദിവസങ്ങളിലായാണ് ജാവലിന്‍ ത്രോ. ആദ്യ ദിവസം യോഗ്യതാ മത്സരവും തുടര്‍ന്ന് ഫൈനല്‍സും നടക്കും. ഫെഡറേഷന്‍ കപ്പിന് മുമ്പേ നാളെ ദോഹയില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ നീരജ് പങ്കെടുക്കും. താരത്തിനൊപ്പം ജെനയും ദോഹയില്‍ ജാവലിനുമായ് അണിനിരക്കുന്നുണ്ട്. ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ കൂടാതെ കഴിഞ്ഞ രണ്ട് തവണത്തെ ഏഷ്യന്‍ ഗെയിംസിലും പുരുഷ ജാവലിനില്‍ സ്വര്‍ണം നേടിയ താരം കൂടിയാണ് നീരജ് ചോപ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: