കൊച്ചി: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 44-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം മെയ് 11, 12 തീയതികളില്‍ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കും. 11ന് വൈകിട്ട് 4ന് സംഗീതജ്ഞന്‍ രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. സംസ്‌കൃതഭാരതി സംസ്ഥാന അധ്യക്ഷന്‍ പണ്ഡിതരത്‌നം ഡോ. പി.കെ. മാധവന്‍ അധ്യക്ഷത വഹിക്കും. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ് ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും.
സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാ കാര്യദര്‍ശി സത്യനാരായണ ഭട്ട് മുഖ്യപ്രഭാഷണം നടത്തും പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ മുഖ്യാതിഥി ആകും. ചടങ്ങില്‍ ‘വാക്ശ്രീ:’ എന്ന സംസ്‌കൃത ബാലകവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മം സംസ്‌കൃതഭാരതി അഖിലഭാരതീയ സെക്രട്ടറി പ. നന്ദകുമാര്‍ നിര്‍വഹിക്കും.
സംസ്‌കൃത പ്രചാരകനും കവിയുമായിരുന്ന വി.കൃഷ്ണശര്‍മയുടെ സ്മരണക്കായി പ്രതിഷ്ഠാനം നല്‍കിവരാറുള്ള ‘ശര്‍മ്മാജി പുരസ്‌കാരം’ സമ്മാനിക്കും. ഡോ. എ. സ്വാമിനാഥന്‍ സ്വാഗതവും വി.കെ. രാജേഷ് കൃതജ്ഞതയും പറയും. ഡോ. ഒ.എസ്. സുധീഷ്, പ്രൊഫ. കെ. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. 12 ന് കദളീവനം ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക