Categories: Kerala

മേയറുടെ ‘മുറി ഇംഗ്ലീഷ്’ വര്‍ത്താനം ട്രോളാക്കി സമൂഹമാധ്യമങ്ങള്‍

തലസ്ഥാനത്തെ മേയര്‍ പദവിയിലേക്കുയര്‍ന്ന ആര്യാ രാജേന്ദ്രന്‍റെ പഴയ 'മുറിയിംഗ്ലീഷിലുള്ള ഡയലോഗുകള്‍ ട്രോളാക്കി സമൂഹമാധ്യമങ്ങള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തലസ്ഥാനത്തെ മേയര്‍ പദവിയിലേക്കുയര്‍ന്ന ആര്യാ രാജേന്ദ്രന്റെ പഴയ ‘മുറിയിംഗ്ലീഷിലുള്ള ഡയലോഗുകള്‍ ട്രോളാക്കി സമൂഹമാധ്യമങ്ങള്‍. പൂര്‍ണ്ണമായി തെറ്റുകൂടാതെ ഒരു വാചകം പറയാതെ ഒന്നോ രണ്ടോ ഇംഗ്ലീഷ് വാക്കുകളും അതിനിടയില്‍ മലയാളം വാക്കും തിരുകി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്ന മേയറാണ് വീഡിയോയില്‍.

തിരുവനന്തപുരം മേയര്‍ ആയി മത്സരിക്കാന്‍ തീരുമാനമെടുത്ത സമയത്ത് ഇംഗ്ലീഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക് നടത്തിയ അഭിമുഖത്തിലാണ് ആര്യാ രാജേന്ദ്രന്റെ ഈ നിലവാരമില്ലാത്ത ഇംഗ്ലീഷ് പ്രയോഗങ്ങള്‍.

പഴയ മേയറായിരുന്ന, ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ വി. ശിവന്‍കുട്ടിയുടെ ഇംഗ്ലീഷാണ് ഇതിലും ഭേദമെന്നും ട്രോളന്‍മാര്‍ പറയുന്നു. ഐ ഹാവ് ബീന്‍…എന്നും മറ്റുമുള്ള പ്രയോഗങ്ങളെ ശരിക്കും പരിഹസിക്കുന്നുണ്ട്.

ഇംഗ്ലീഷിനിടെ ഇടയ്‌ക്കിടെ പറയുന്ന മലയാളവും ട്രോളന്മാര്‍ പരിഹാസ പാത്രമാക്കുന്നുണ്ട്.

Recent Posts