കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്കൂള്‍ സെന്ററുകളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഇന്ന് (മെയ് 8) അവസാനിക്കും. എം.എ, എം.എസ്സി, എം.ടി.ടി.എം, എല്‍.എല്‍ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ മേയ് 17, 18 തിയതികളില്‍ തിരുവനന്തപുരം,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. മെയ് 10 മുതല്‍ ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ് സൈറ്റില്‍ ലഭിക്കും. എം.ബി.എ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ സൈറ്റ് വഴിയും എം.ബി.എയ്ക്ക് https://admission.mgu.ac.in വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്.എം.ബി.എ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തില്ല. ഫോണ്‍: 0481 2733595, ഇ-മെയില്‍: [email protected]. എം.ബി എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍നമ്പരില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: