തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.69 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്.
71831പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോട്ടയം ജില്ലയിൽ. 99.92 ശതമാനം പേർ ഇവിടെ വിജയിച്ചു. കുറവ് തിരുവനന്തപുരം. ഏറ്റവുമധികം ഫുൾ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം. 4934 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 892 സർക്കാർ സ്കൂളുകൾളിൽ 100 ശതമാനം വിജയം ലഭിച്ചു. 1139 എയ്ഡഡ് സ്കൂളുകൾക്കും 443 അൺ എയ്ഡ്ഡ് സ്കൂളുകൾക്കും 100 ശതമാനം വിജയം ലഭിച്ചു.
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%). 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ് മേഖലകളിലുമായി 2970 സെന്ററുകളിലായി 427153 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തിയത്. നാല് മണിമുതൽ വെബ് സൈറ്റുകളിൽ ഫലം അറിയം. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.
പുനർ മൂല്യനിർണയ അപേക്ഷ 9-15 വരെ സമർപ്പിക്കാം.സേ പരീക്ഷയ്‌ക്കുള്ള അപേഷ മേയ് 28 നും സമർപ്പിക്കാം.
2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം.
ഫലം അറിയാൻ
https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: