ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷയുമായ മായാവതി തന്റെ അനന്തരവൻ ആകാശ് ആനന്ദിനെ ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും തന്റെ രാഷ്‌ട്രീയ പിൻഗാമി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
പാർട്ടിയുടെ വലിയ താൽപ്പര്യം മുൻനിർത്തിയാണ് താൻ ഈ തീരുമാനമെടുക്കുന്നതെന്നും ആനന്ദിനെ പൂർണ്ണ പക്വത കൈവരിക്കുന്നത് വരെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണെന്നും മായാവതി പറഞ്ഞു.
ബിഎസ്പി ഒരു പാർട്ടി എന്നതിലുപരി ബാബാ സാഹെബ് ഡോ. ഭീംറാവു അംബേദ്കറുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനം കൂടിയാണെന്നും മായാവതി പറഞ്ഞു.
ആകാശ് ആനന്ദിന്റെ പിതാവ് ആനന്ദ് കുമാർ പാർട്ടിയിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നത് തുടരുമെന്നും ഭീംറാവു അംബേദ്കറുടെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബിഎസ്പി പ്രവർത്തിക്കുമെന്നും മായാവതി പറഞ്ഞു. പാർട്ടിയിലെ മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഞാൻ ആകാശ് ആനന്ദിനെ ദേശീയ കോർഡിനേറ്ററായും തന്റെ പിൻഗാമിയായും പ്രഖ്യാപിച്ചത്.
എന്നാൽ പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും വലിയ താൽപ്പര്യം കണക്കിലെടുത്ത് ഈ രണ്ട് സുപ്രധാന ഉത്തരവാദിത്തങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്യുന്നു. ആകാശ് പൂർണ പക്വത പ്രാപിക്കട്ടെ എന്നിട്ട് ആലോചിക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: