തിരുവനന്തപുരം: കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണം സ്മാര്‍ട്ടക്കല്‍ പൂര്‍ണമാകാതെ മേട്ടുക്കട-തൈക്കാട് റോഡ്. റോഡിന്റെ ഇടതുവശത്ത് എംഎആര്‍എ ലൈനിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍ഫോര്‍മറും ആശുപത്രി വരെയുള്ള എട്ടോളം വൈദ്യുത പോസ്റ്റുകളും മാറ്റി സ്ഥാപിക്കാതെ കെഎസ്ഇബി. ഇതോടെ റോഡിന്റെ വലതുഭാഗത്ത് ഒന്നാം ഘട്ട ടാറിംഗ് നടത്തി കാത്തിരിക്കുകയാണ് കരാറുകാര്‍. റോഡിന്റെ കരാറുകാര്‍ ഇടതുഭാഗത്തെ പണി നിര്‍ത്തി വച്ചിരിക്കുകയാണ്. ട്രാന്‍സ്‌ഫോമറിന് സമീപം വരെ മണ്ണിട്ട് വലിയ മെറ്റലുകള്‍ നിരത്തി. ശേഷിക്കുന്ന ഭാഗം മുതല്‍ ആശുപത്രിക്ക് മുന്‍വശം വരെ പണിനടത്തിയിട്ടില്ല.
അതേസമയം ട്രാന്‍ഫോര്‍മര്‍ മാറ്റണമെന്ന് കരാറുകാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന വിചിത്രവാദമാണ് കെഎസ്ഇബി ഉന്നിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളജിന് സമീപം സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകള്‍ ഘടിപ്പിക്കുന്നത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനാകൂ എന്നാണ് കെഎസ്ഇബി നിലപാട്. ഇതേടെ റോഡ് പണി അനിശ്ചകാലത്തേക്ക് മുടങ്ങുമെന്ന അവസ്ഥയാണ്.
പോലീസ് ട്രെയിനിങ് കോളജിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പണികള്‍ തീര്‍ന്ന് ഈഭാഗത്തെ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചാലും കേബിള്‍ ഘടിപ്പിക്കുന്ന ജോലികളും മറ്റും പൂര്‍ത്തിയായി ട്രാന്‍സ്‌ഫോര്‍മര്‍ കമ്മിഷന്‍ ചെയ്യാന്‍ പത്തു ദിവസത്തോളമെടുക്കും. ഇതിനിടയില്‍ മഴകൂടി പെയ്താല്‍ സ്ഥിതി ഗുരുതരമാകും. തൈക്കാട് ആശുപത്രി, തൈക്കാട് എല്‍ പി സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണിത്.
ആറുമാസത്തിലേറെയായി ഈ റോഡിലെ കച്ചവടം നിലച്ചിട്ട്. ചെറുതും വലുതുമായ ഏകദേശം മുപ്പതോളം കച്ചവട സ്ഥാപനങ്ങള്‍ക്ക് വരുമാനം നിലച്ചിട്ട് മാസങ്ങളായി. പലരും ലോണെടുത്തും വസ്തു പണയം വച്ചുമാണ് കച്ചവടമാരംഭിച്ചത്. മാസങ്ങളായി ലോണടയ്‌ക്കാന്‍പോലും കഴിയാതെ വന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ് വ്യാപാരികള്‍. റോഡ് പണി തീര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമേ കച്ചവടം പൂര്‍വ്വസ്ഥിതിയിലെത്തുകയുള്ളൂ.
തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടുികളുമാണെത്തുന്നത്. ആശുപത്രിയിലേക്കുള്ള വഴിയില്‍കൂടി നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ആശുപത്രിയിലേക്ക് കയറിപ്പറ്റണമെങ്കില്‍ അസാമാന്യ മെയ് വഴക്കവും വേണം. ആശുപത്രിക്ക് മുന്നിലുള്ള കാരുണ്യ മെഡിക്കല്‍ സ്റ്റോറിലേക്ക് രോഗികള്‍ കയറുന്നതും ഇറങ്ങുന്നതും ജീവന്‍ കയ്യില്‍പിടിച്ചാണ്. ജൂണ്‍ 3ന് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വഴുതയ്‌ക്കാട് തൈക്കാട് റോഡ് പണി തീര്‍ന്നില്ലെങ്കില്‍ വന്‍ഗതാഗതകുരുക്കാവും ഈ മേഖലയില്‍ അനുഭവപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: