Categories: India

മഴക്കെടുതി: ഹൈദരാബാദിൽ മതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ചു

ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തിറങ്ങിയത്

Published by

ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ബാച്ചുപള്ളി മേഖലയിൽ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെൻ്റിന്റെ സംരക്ഷണഭിത്തി തകർന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേർ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു.

ഒഡീഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ചില ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by